#GasTankerAccident | ഗ്യാസ് ടാങ്കർ അപകടം; ഡ്രൈവർ ഇറങ്ങിയോടിയതാണ് വൻ ദുരന്തത്തിനിടയാക്കിയതെന്ന് പൊലീസ്, കസ്റ്റഡിയിൽ

#GasTankerAccident  | ഗ്യാസ് ടാങ്കർ അപകടം; ഡ്രൈവർ ഇറങ്ങിയോടിയതാണ് വൻ ദുരന്തത്തിനിടയാക്കിയതെന്ന് പൊലീസ്, കസ്റ്റഡിയിൽ
Dec 24, 2024 05:22 PM | By VIPIN P V

ജയ്പൂർ: ( www.truevisionnews.com ) രാജസ്ഥാനിലെ ജയ്പൂരിൽ 14 പേരുടെ മരണത്തിനിടയാക്കിയ ഗ്യാസ് ടാങ്കറിന്റെ ഡ്രൈവർ കസ്റ്റഡിയിൽ.

അപകടമുണ്ടായതിന് പിന്നാലെ ഡ്രൈവർ ഇറങ്ങിയോടിയതാണ് വൻ ദുരന്തത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. മഥുര സ്വദേശിയായ ജയ്‌വീറാണ് പിടിയിലായത്.

ജയ്‌പൂർ -അജ്‌മീർ ഹൈവെയിൽ കഴിഞ്ഞ 20 ന് പുലർച്ചെ അഞ്ചരക്കായിരുന്നു അപകടം. അപകടം നടന്നയുടനെ ഡ്രൈവർ ഇറങ്ങി ഓടുകയായിരുന്നു.

ജയ്പൂർ- അജ്മീർ ഹൈവേയിൽ യു ടേൺ എടുക്കാൻ ശ്രമിക്കവേ, എതിരെ വന്ന ലോറി ടാങ്കറിലിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ടാങ്കറിന്റെ നോസിലുകളും സുരക്ഷാ വാൽവുകളും പൊട്ടി വാതകം ചോർന്നു. തൊട്ടുപിന്നാലെയാണ് ടാങ്കർ ലോറിയടക്കം നിരവധി വാഹനങ്ങൾ അഗ്നിക്കിരയായത്.

വാഹനങ്ങളിലുണ്ടായിരുന്ന 14 ആളുകളാണ് വെന്തു മരിച്ചത്. 23 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

സംഭവം നടക്കുമ്പോൾ ഡ്രൈവർ ഓടിയകന്നത് സംഭവത്തിന്റെ ആഘാതം കൂട്ടി. പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ സുരക്ഷാ മാനദണ്ഡങ്ങളെപ്പറ്റി അറിയുന്നവരും പരിശീലനം നേടിയവരുമാണ്.

ആ സാഹചര്യത്തിൽ ഡ്രൈവർ ഇറങ്ങിയോടിയത് തെറ്റാ​ണെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

സംഭവം നടന്ന സ്ഥലം അപകട സാധ്യതാ മേഖലയാണെന്നാണ് റോഡ് സുരക്ഷാ വിദഗ്ധർ പറയുന്നത്.

റോഡിന്റെ യു ടേൺ ഭാഗം വീതി കുറഞ്ഞതാണെന്നും അവിടെ ഹൈമാസ്റ്റ് ലൈറ്റ് സംവിധാനം ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു.

#GasTankerAccident #police #said #driver #ranaway #caused #accident

Next TV

Related Stories
#accident |  യുപിയിൽ ഖലിസ്ഥാൻ വിഘടനവാദികളുടെ മ‍ൃതദേഹം കൊണ്ടുപോയ ആംബുലൻസ് അപകടത്തിൽ പെട്ടു

Dec 25, 2024 04:29 PM

#accident | യുപിയിൽ ഖലിസ്ഥാൻ വിഘടനവാദികളുടെ മ‍ൃതദേഹം കൊണ്ടുപോയ ആംബുലൻസ് അപകടത്തിൽ പെട്ടു

ആംബുലൻസിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് റാംപൂർ ജില്ലാ പൊല്ലീസ് സുപ്രണ്ട് വിദ്യാസാ​ഗർ മിശ്ര...

Read More >>
 #accident | സ്കൂട്ടറിൽ കണ്ടെയ്നർ ലോറിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

Dec 25, 2024 04:16 PM

#accident | സ്കൂട്ടറിൽ കണ്ടെയ്നർ ലോറിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

ചിദാനന്ദ സംഭവസ്ഥലത്തും നളിനി ആശുപത്രിയിലുമാണ്...

Read More >>
#Arvindkejriwal | ക്ഷേമ പദ്ധതികളുമായി സാന്റയുടെ വേഷത്തിൽ കെജ്രിവാൾ; എ.ഐ വീഡിയോ പുറത്ത് വിട്ട് എ.എ.പി

Dec 25, 2024 03:52 PM

#Arvindkejriwal | ക്ഷേമ പദ്ധതികളുമായി സാന്റയുടെ വേഷത്തിൽ കെജ്രിവാൾ; എ.ഐ വീഡിയോ പുറത്ത് വിട്ട് എ.എ.പി

പാട്ടിന്റെ അകമ്പടിയോടെയുള്ള വിഡിയോയിൽ ക്ഷേമപദ്ധതികൾ...

Read More >>
#suspended | ചികിത്സയ്‌ക്കെത്തിയ ഗർഭിണി മരിച്ചു: അഞ്ച് ഡോക്ടർമാർക്ക് സസ്‌പെൻഷൻ

Dec 25, 2024 03:39 PM

#suspended | ചികിത്സയ്‌ക്കെത്തിയ ഗർഭിണി മരിച്ചു: അഞ്ച് ഡോക്ടർമാർക്ക് സസ്‌പെൻഷൻ

യുവതി ചികിത്സയ്‌ക്കെത്തിയപ്പോൾ എമർജൻസി വാർഡിൽ നൈറ്റ് ഡ്യുട്ടിക്ക് ഉണ്ടായിരുന്നവർ ആണ് സസ്പെൻഷനിലായ...

Read More >>
#rape | പെൺകുട്ടി കരഞ്ഞു അപേക്ഷിച്ചിട്ടും അക്രമി പിന്മാറിയില്ല, അണ്ണാ സർവകലാശാലയിൽ നടന്നത് ക്രൂരബലാത്സംഗം

Dec 25, 2024 03:23 PM

#rape | പെൺകുട്ടി കരഞ്ഞു അപേക്ഷിച്ചിട്ടും അക്രമി പിന്മാറിയില്ല, അണ്ണാ സർവകലാശാലയിൽ നടന്നത് ക്രൂരബലാത്സംഗം

ക്യാമ്പസിൽ സുരക്ഷാ ജീവനക്കാരും സിസിടിവി ക്യാമറകളും ഉണ്ട്. എന്നിട്ടും അനിഷ്ട സംഭവം...

Read More >>
Top Stories

GCC News